ഇന്ത്യൻ ടീമിനെ നേരിടാൻ ആൾ സ്റ്റാർ ഇലവൻ, ജിജോ ജോസഫും സലായും ടീമിൽ

കൊൽക്കത്തയിൽ പരിശീലന ക്യാമ്പ് ആരംഭിച്ച ഇന്ത്യൻ ടീം ഐ-ലീഗിലെയും സന്തോഷ് ട്രോഫിയിലെയും മികച്ച താരങ്ങൾ അടങ്ങുന്ന ഓൾ സ്റ്റാർസ് ടീമിനെതിരെ രണ്ട് പരിശീലന മത്സരങ്ങൾ കളിക്കും. മെയ് 17, മെയ് 20 തീയതികളിൽ ആകും മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ആരോസ് പുരുഷ ടീമിലെ ഗോൾകീപ്പിംഗ് പരിശീലകൻ കൂടിയായ അഭിജിത് മൊണ്ടാൽ പരിശീലിപ്പിക്കുന്ന ഓൾ സ്റ്റാർസ് സ്ക്വാഡിലേക്ക് ആകെ 21 കളിക്കാരെ തിരഞ്ഞെടുത്തു.

കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച ജിജോ ജോസഫും ശ്രീനിധി ഡെക്കാനായി കളിക്കുന്ന ഫുൾ ബാക്ക് മുഹമ്മദ് സലായും ആണ് 21 അംഗ ടീമിൽ ഉള്ള മലയാളികൾ.
Img 20220416 Wa0140

21-member All Stars Sqaud:

Goalkeepers: Bhaskar Roy, Shubham Dhas.

Defenders: Manoj Mohammad, Mohammed Salah, Chungnunga Lal, Lalramchullova, Suresh Meitei, Asheer Akhtar, Gurmukh Singh, Tanmoy Ghosh.

Midfielders: Faisal Ali, Sweden Fernandes, William Pauliankhum, Freddy Lallawmawma, Konsam Phalguni Singh, Maheson Singh, Jijo Joseph, Kabir Nath, Jiteshwor Singh.

Forwards: Ranjeet Singh Pandre, Parthib Sundar Gogoi.