നെയ്മർ ഇല്ല, യുവതാരങ്ങൾക്ക് അവസരം നൽകി ബ്രസീൽ

Newsroom

മാർച്ച് അവസാനം ഉള്ള ഇന്റർനാഷണൽ ബ്രേക്കിന് ആയുള്ള ബ്രസീലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചു. ഈ ഇടവേളയിൽ ബ്രസീൽ മൊറോക്കോയെ ആണ് നേരിടുന്നത്. ബ്രസീൽ സൂപ്പർ താരം നെയ്മർ ടീമിൽ ഇല്ല. പരിക്ക് ആണ് നെയ്മറിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. അടുത്തിടെ നടന്ന സൗത്ത് അമേരിക്കൻ അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ യുവതാരങ്ങളെ ബ്രസീൽ കൂടുതലായി ഇത്തവണ ടീമിൽ എടുത്തിട്ടുണ്ട്.

ബ്രസീൽ 23 03 03 20 58 11 368

സ്ഥിരം പരിശീകനായി ആരെയും നിയമിച്ചിട്ടില്ലാത്ത ബ്രസീൽ റാമോൺ മെബസെസിന്റെ കീഴിലാകും മത്സരത്തിന് ഇറങ്ങുക. മൈസെൽ, ഇബാനെസ്, ആർതർ, ആൻഡ്രി സാന്റോസ്. ജോവോ ഗോമസ്, വീഗ, റോണി അല്ലെങ്കിൽ വിറ്റോർ റോക്ക് തുടങ്ങിയവർ റാമോൺ മെനെസെസ് തിരഞ്ഞെടുത്ത ടീമിലെ പുതുമുഖങ്ങൾ.

ടീം:

20230303 205703