ലയണൽ മെസ്സി നവംബർ വരെ ഫുട്ബോളിൽ ശ്രദ്ധ കൊടുക്കും എന്നും അതിനു ശേഷമാകും വെക്കേഷന് പോവുക എന്നും അറിയിച്ചു. ഇന്ന് പെറുവിന് എതിരായ മത്സര ശേഷം സംസാരിക്കുക ആയിരുന്നു മെസ്സി. പെറുവിനെതിരെ രണ്ടു ഗോളുകൾ നേടി അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ മെസ്സിക്ക് ആയിരുന്നു. ഇന്റർ മയാമിയുടെ അമേരിക്കയിൽ സീസൺ അവസാനിക്കാൻ പോകുന്നതിനാൽ നവംബർ മുതൽ മെസ്സിക്ക് ഓഫ് സീസൺ ആണ്.
അതുകൊണ്ട് തന്നെ അടുത്ത ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് താൻ വെക്കേഷന് പോകും എന്ന് മെസ്സി പറഞ്ഞു. ബ്രസീലിന് എതിരായ ലോകകപ്പ് യോഗ്യത മത്സരമാകും മെസ്സിയുടെ വെക്കേഷനു മുന്നേ ഉള്ള അവസാന മത്സരം.
“ഉറുഗ്വേക്കും ബ്രസീലിനുമെതിരായ മത്സരങ്ങൾ താൻ കളിക്കും, ഇന്റർ മിയാമിക്കൊപ്പം അവസാന മത്സരങ്ങൾ കളിച്ച് പരിശീലിക്കുന്നത് തുടരും. ബ്രസീലിന് എതിരായ മത്സരം കഴിഞ്ഞ് ഞാൻ അർജന്റീനയിൽ എന്റെ അവധിക്കാലം ആസ്വദിക്കും. ഡിസംബറിൽ, അവധിക്കാലം, മനസ്സമാധാനത്തോടെ ആസ്വദിക്കും, എന്റെ കുടുംബവുമായി ഞാൻ ഇതാദ്യമായി കുറേ ദിവസൻ അവധിക്കാലം ആഘോഷിക്കാൻ പോകുന്നു. തുടർന്ന് ജനുവരിയിൽ ഞാൻ പരിശീലനത്തിലേക്ക് മടങ്ങും.” മെസ്സി തന്റെ പദ്ധതികളെ കുറിച്ച് പറഞ്ഞു.