ഫുട്ബോൾ ക്ലബ് വാങ്ങാനൊരുങ്ങി ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ

Staff Reporter

ഇംഗ്ലണ്ടിലെയോ സ്പെയിനിലെയോ രണ്ടാം ഡിവിഷൻ ക്ലബ് വാങ്ങാനൊരുങ്ങി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. ബ്രസീലിലെ ഒരു വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

ഇംഗ്ലണ്ടിലെ രണ്ടാം നിര ലീഗ് ആയ ചാംപ്യൻഷിപ്പിലെയോ സ്പെയിനിലെ രണ്ടാം നിര ലീഗ് ആയ സെഗുണ്ട ഡിവിഷനിലേയോ ഒരു ക്ലബ് സ്വന്തമാക്കാനാണ് താരം ആഗ്രഹിക്കുന്നത്. ലോകകപ്പ് വിജയിയായ റൊണാൾഡോ 2011ലാണ്  ഫുട്ബോൾ നിർത്തിയത്.

ഫുട്ബോളിൽ പുതുതായി എന്തെങ്കിലും ചെയ്യണെമെന്ന് പറഞ്ഞ റൊണാൾഡോ താൻ പുതിയ വെല്ലുവിളിക്ക് തയ്യാറാണെന്നും പറഞ്ഞു. ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്തേക്ക് താൻ ഇല്ലെന്ന് പറഞ്ഞ റൊണാൾഡോ ഒരു വലിയ ഫുട്ബോൾ ക്ലബ് നടത്തുക എന്നത് അനുഭവിച്ചറിയണമെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial