ലോകകപ്പ് യോഗ്യതാ പോരാട്ടം ആഘോഷമാക്കി ബ്രസീൽ

20201010 115107
- Advertisement -

2022 ലോകകപ്പ് യീഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിന് വൻ വിജയം. ഇന്ന് ദുർബലരായ ബൊളീവിയയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്മു വിജയിച്ചത്. തീർത്തും ബ്രസീലിന്റെ ആധിപത്യമാണ് ഇന്ന് പുലർച്ചെ കണ്ടത്. ബ്രസീലിന്റെ കോപ അമേരിക്ക കഴിഞ്ഞ ശേഷമുള്ള ഏറ്റവും മികച്ച പ്രകടനവും ഇന്ന് കാണാനായി. 5 ഗോളിൽ നിന്നത് ബൊളീവിയയുടെ ഭാഗ്യമെന്ന് പറയാം.

ലിവർപൂൾ ജേഴ്സിയിൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഫർമീനോ ആണ് ഇന്ന് ഇരട്ട ഗോളുകളുമായി ബ്രസീൽ നിരയിൽ മികച്ചു നിന്നത്. 30, 49 മിനുട്ടുകളിൽ ആയിരുന്നു ഫർമീനോയുടെ ഗോളുകൾ. പി എസ് ജി താരം മാർക്കിനോസ് ഒരു ഗോളും ബാഴ്സലോണ താരം കൗട്ടീനോ ഒരു ഗോളും നേടി. ബാക്കിയുള്ള ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. സൂപ്പർ താരം നെയ്മർ ഗോൾ ഒന്നും നേടിയില്ല എങ്കികും രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്തു. 18 റൗണ്ടുകൾ ഉള്ള യോഗ്യതാ പോരാട്ടത്തിലെ ആദ്യ മത്സരം മാത്രമാണിത്.

Advertisement