ബ്രസീലിൽ കളിക്കുമ്പോൾ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന് ബ്രസീലിന്റെ യുവ മിഡ്ഫീൽഡർ ആർതുർ. ബ്രസീലിന്റെ പരിശീലകൻ ടിറ്റെ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു എന്നാണ് ടിറ്റെ പറഞ്ഞത്. ബാഴ്സലോണയിൽ തനിക്ക് ഈ സ്വാതന്ത്ര്യം ഇല്ല എന്നും അവിടെ ക്ലബിന്റെ ടാക്ടിക്സ് അതിന് അനുവദിക്കില്ല എന്നും ആർതുർ പറഞ്ഞു.
ബ്രസീലിൽ കൂടുതൽ പിറകിലേക്ക് ഇറങ്ങി പന്ത് നോക്കാനും പന്ത് എടുത്ത് മുന്നോട്ട് പോകാനും തനിക്ക് അവസരമുണ്ട് എന്നും ആർതുർ പറഞ്ഞു. ഇപ്പോൾ ബ്രസീലിനൊപ്പം കോപ അമേരിക്കയ്ക്കായി ഒരുങ്ങുകയാണ് ആർതർ. ഇതേ സമയം ആർതറിനെ കൂടുതൽ ഫിസിക്കലി മെച്ചപ്പെടുത്താൻ വേണ്ടി ആർതറിനെ പെട്ടെന്ന് ബാഴ്സലോണ ക്യാമ്പിൽ എത്തിക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്. ആർതറിനായി പ്രത്യേക പരിശീലനങ്ങളും ബാഴ്സലോണ ഒരുക്കുന്നുണ്ട്.