ആരാധകർ തമ്മിലുള്ള സംഘർഷം, ബ്രസീലിനും അർജന്റീനക്കും പിഴ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനക്കും ബ്രസീലിനും ഫിഫയും പിഴ. നവംബറിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലും അർജന്റീനയും മരക്കാനയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ അവിടെ തമ്മിൽ വലിയ സംഘർഷം ഉണ്ടായിരുന്നു. ഇതിനാണ് ബ്രസീലിയൻ, അർജന്റീന ഫുട്ബോൾ ഫെഡറേഷനുകൾക്ക് ബുധനാഴ്ച ഫിഫ പിഴ ചുമത്തിയത്

അർജന്റീന 24 01 11 11 46 58 805

സ്റ്റേഡിയത്തിൽ ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഫിഫ അച്ചടക്ക സമിതി ബ്രസീലിന് $59,000 പിഴ ചുമത്തി. സ്‌റ്റേഡിയത്തിലും പരിസരത്തും ചിട്ടയും അച്ചടക്കവും ഇല്ലായത്തതിന് അർജന്റീനയ്‌ക്ക് 23,000$ പിഴയും ചുമത്തി.

അർജന്റീനക്ക് ഇത് കൂടാതെ മുൻ യോഗ്യത മത്സരങ്ങളിൽ അവരുടെ ആരാധകരുടെ മോശം പെരുമാറ്റം കാരണം 59,000$ പിഴയും ഫിഫ ചുമത്തിയിട്ടുണ്ട് അർജന്റീനയ്ക്ക് ഉത്തരവിട്ടു. അർജന്റീനയുടെ ചിലിക്ക് എതിരായ അടുത്ത യോഗ്യത ഹോം മത്സരത്തിൽ സ്റ്റേഡിയത്തിൽ പകുതി ആൾക്കാരെ മാത്രം കയറ്റാനെ അനുമതി ഉണ്ടാകൂ എന്നും ഫിഫ പറഞ്ഞു.