ബ്രസീൽ പരിശീലകൻ ആകുമോ? ആഞ്ചലോട്ടിയുടെ മറുപടി

Newsroom

ബ്രസീൽ അവരുടെ അടുത്ത പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ എത്തിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾക്ക് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടിയുടെ മറുപടി. താൻ ഇപ്പോൾ റയൽ മാഡ്രിഡിൽ ആണെന്നും റയൽ മാഡ്രിഡ് തന്നെ പുറത്താക്കിയാൽ അല്ലാതെ താൻ ഇവിടം വിടില്ല എന്നും ആഞ്ചലോട്ടി വ്യക്തമാക്കി. താൻ റയൽ മാഡ്രിഡിൽ അതീവ സന്തോഷവാൻ ആണ്. ആഞ്ചലോട്ടി പറഞ്ഞു ‌

20221219 151021

2024വരെ എനിക്ക് ഇവിടെ കരാർ ഉണ്ട്. ഞാൻ ഇവിടം വിടാൻ ആലോചിക്കുന്നില്ല. റയൽ തന്നെ പുറത്താക്കിയാൽ അല്ലാതെ ഇവിടം വിടില്ല. ആഞ്ചലോട്ടി പറഞ്ഞു. ഭാവിയിൽ എന്താകും എന്ന് എനിക്ക് അറിയില്ല. ഭാവിയെ കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

ബ്രസീൽ പരിശീലകൻ ടിറ്റെ ക്വാർട്ടറിൽ ടീം പുറത്തായതിനു പിന്നാലെ സ്ഥാനം ഒഴിഞ്ഞിരുന്നു.