വെംബ്ലിയിൽ നടന്ന ഇംഗ്ലണ്ട് ബ്രസീൽ പോരാട്ടം ജയിച്ച് കാനറിപ്പട. ഇരു ടീമുകളും ഏറെ അവസരങ്ങൾ സൃഷ്ടിച്ച മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 17കാരം എൻഡ്രിക് ആണ് ബ്രസീലിന്റെ വിജയശില്പി ആയത്. എൻഡ്രിക് തന്റെ കരിയറിലെ ബ്രസീലിനായുള്ള ആദ്യ ഗോൾ ഇന്ന് നേടി.
ഇംഗ്ലണ്ട് ഇന്ന് അവരുടെ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇല്ലാതെ ആണ് കളിച്ചത്. പകരം ക്യാപ്റ്റൻ ആയ കെയ വാൽക്കർ ആകട്ടെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്ത് പോയി.
ഇന്ന് കളി ആരംഭിച്ച് 12ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ ഗോളിന് അടുത്ത് എത്തി. വിനീഷ്യസ് ഗോൾ കീപ്പറെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തു എങ്കിലും വാൽക്കർ വന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചു. ഇതിനു ശേഷം രണ്ട് ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ അകന്നു നിന്നു.
മത്സരത്തിന്റെ 81ആം മിനുട്ടിൽ യുവതാരം എൻഡ്രികിലൂടെ ബ്രസീൽ ലീഡ് എടുത്തു. വിനീഷ്യസിന്റെ ഷോട്ട് പിക്ക്ഫോർഡ് സേവ് ചെയ്തു എങ്കിലും 17കാരൻ എൻഡ്രിക് റീബൗണ്ടിലൂടെ ഗോൾ നേടി ബ്രസീലിന് ലീഡ് നൽകി. ഈ ഗോളിന് മറുപടി നൽകാൻ ഇംഗ്ലണ്ടിനായില്ല.
ഇന്ന് കോബി മൈനൂ, ഗോർദൻ, കോൻസ എന്നിവർ ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തി.