
ഇംഗ്ലീഷ് സ്ട്രൈക്കർ ജെർമൻ ഡെഫോ തനിക്ക് ഏറെ പ്രിയപ്പെട്ട ബ്രാഡ്ലിയുടെ ഓർമ്മയ്ക്കായി ടാറ്റൂ പതിക്കുന്നു. സണ്ടർലാന്റിന്റെ കുഞ്ഞാരാധകൻ ആയിരുന്ന ബ്രാഡ്ലി അസുഖം കാരണം ആറാം വയസ്സിൽ മരണത്തിനു മുന്നിൽ കീഴടങ്ങിയിരുന്നു. ജീവിതത്തിന്റെ അവസാന കാലത്ത് ഡെഫോയും ബ്രാഡ്ലിയും വലിയ സൗഹൃദം ആയിരുന്നു പങ്കുവെച്ചത്. ഡെഫോയും ബ്രാഡ്ലിയും ഒന്നിച്ചുള്ള സംഭാഷണങ്ങളും ചിത്രങ്ങളും ഫുട്ബോൾ ആരാധകരുടെ കണ്ണ് നനയിച്ചിരുന്നു.
ഇപ്പോൾ ബോണ്മതിന്റെ സ്ട്രൈക്കറായ് ഡെഫോ ബ്രാഡ്ലിക്കായി പുതിയ ടാറ്റു പതിക്കുന്നതായി ഇന്നലെ ട്വിറ്ററിലൂടെ ആണ് അറിയിച്ചത്. ബ്രാഡ്ലിയുടെ പേരാണ് ഡെഫോയുടെ കയ്യിൽ പതിച്ചിരിക്കുന്നത്. ഇതു പോലുള്ള ബന്ധങ്ങളാണ് ജീവിതത്തിന് ഊർജ്ജം നൽകുന്നത് എന്ന് ഡെഫോ പറഞ്ഞു.
For you, my best mate… @Bradleysfight 💙pic.twitter.com/7T9Sx8EUgd
— Jermain Defoe (@IAmJermainDefoe) October 18, 2018