“ഇന്റർ സീരി എ കിരീടം നേടണമെന്ന് ആഗ്രഹം” – ഇക്കാർഡി

ഇന്റർ മിലാനുമായി ഉടക്കി ക്ലബ് വിട്ട ഇക്കാർഡി താൻ ഇപ്പോഴും ഇന്റർ മിലാനെ സ്നേഹിക്കുന്നു എന്ന് വ്യക്തമാക്കി. ക്ലബുമായി ഉടക്കിയതിനെ തുടർന്ന് ഇക്കാർഡിയെ ഇന്റർ പി എസ് ജിയിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ഇന്റർ മിലാനിൽ തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും ഇന്റർ സീരി എ കിരീടം സ്വന്തമാക്കണം എന്ന് മാത്രമാണ് തന്റെ ആഗ്രഹം എന്നും ഇക്കാർഡി പറഞ്ഞു.

കോണ്ടെയുടെ കീഴിൽ ഇന്റർ നല്ല ഫുട്ബോൾ ആണ് കളിക്കുന്നത്. തനിക്ക് പകരം എത്തിയ ലുകാകു ഫോമിലേക്ക് ഉയരും എന്നും ഇക്കാഡി പറഞ്ഞു. ഇപ്പോൾ പരിക്ക് ആകാം ലുകാകുവിനെ അലട്ടുന്നത്. പരിക്ക് മാറിയാൽ ലുകാകു ഒരുപാട് ഗോളടിക്കും. ഇറ്റലിയിൽ കളിക്കുക അത്ര എളുപ്പമല്ല എന്നും ഇക്കാർഡി പറഞ്ഞു.