കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ക്യാമ്പ് അടുത്ത ആഴ്ച മുതൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണായുള്ള ഒരുക്കങ്ങൾക്ക് ഇനി ഒരാഴ്ച മാത്രം ബാക്കി. സൂപ്പർ കപ്പ് കഴിഞ്ഞതിനു ശേഷമുള്ള നീണ്ട വിശ്രമത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ടീം അടുത്ത ആഴ്ച മുതൽ പരിശീലനം ആരംഭിക്കും. ഈ മാസം അവസാന വാരം പ്രീസീസൺ മത്സരങ്ങൾ കൊച്ചിയിൽ നടക്കുന്നതിനാലാണ് ഇത്ര നേരത്തെ ക്യാമ്പ് ആരംഭിക്കുന്നത്. കൊച്ചിയിൽ പനമ്പള്ളി നഗർ ഗ്രൗണ്ടിലാകും കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുക.

ജൂലൈ 17 മുതൽ താരങ്ങൾ കൊച്ചിയിലേക്ക് എത്തി തുടങ്ങും. പുതിയ രണ്ട് വിദേശ സൈനിംഗ്സ് അടക്കം അഞ്ച് വിദേശ താരങ്ങളും അടുത്ത ആഴ്ച ടീമിനൊപ്പം ചേരും. അനസ് എടത്തൊടിക ഉള്ളപ്പെടെ ഉള്ള ഇന്ത്യൻ താരങ്ങളും ക്യാമ്പിൽ എത്തും. ജൂലൈ 24നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ മത്സരം നടക്കുക. ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി ആണ് കേരളത്തിന്റെ ആദ്യ എതിരാളികൾ.

ജൂലൈ 28ന് ലാലിഗ ക്ലബായ ജിറോണയുമായും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement