കൊണ്ടേയുടെ ഭാവി തീരുമാനമാകാതെ ചെൽസി പ്രീ സീസൺ ക്യാമ്പ് തുടങ്ങി

- Advertisement -

ക്ലബ്ബുമായി ഉടക്കി നിൽക്കുന്ന അന്റോണിയോ കൊണ്ടേയുടെ ഭാവി തീരുമാനമാവാതെ ചെൽസി അടുത്ത സീസണിലേക്കുള്ള പ്രീ സീസൺ ക്യാമ്പ് തുടങ്ങി. ലോകകപ്പിൽ പങ്കെടുക്കാത്ത ടീം അംഗങ്ങൾ ആണ് കഴിഞ്ഞ ദിവസം ചെൽസിയുടെ പ്രീ സീസൺ ക്യാമ്പിൽ എത്തിയത്. അതെ സമയം ക്യാമ്പിൽ കൊണ്ടേ പങ്കെടുത്തെന്നോ ഇല്ലെന്നോ സ്ഥിരീകരിക്കാൻ ചെൽസി തയ്യാറായിട്ടില്ല. ചില മാധ്യമങ്ങൾ കൊണ്ടേ ക്യാമ്പിൽ പങ്കെടുത്തെന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രമുഖ താരങ്ങളായ സെസ്‌ക് ഫാബ്രിഗാസ്, ഡേവിഡ് ലൂയിസ്, മാർക്കോസ് അലോൺസോ, അൽവാരോ മൊറാട്ട, ഡാനി ഡ്രിങ്ക്‌വാട്ടർ, ബാർക്ലി തുടങ്ങിയവരെല്ലാം ചെൽസിയുടെ ആദ്യ ദിന ക്യാമ്പിൽ പങ്കെടുത്തു. തിങ്കളാഴ്ച മാത്രം താരങ്ങൾ ക്യാമ്പിലേക്ക് വന്നാൽ മതി എന്ന് കാണിച്ചു കൊണ്ടേ കളിക്കാർക്ക് എല്ലാം മെയിൽ അയച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. അതിനു വിപരീതമായാണ് താരങ്ങൾ കഴിഞ്ഞ ദിവസം ക്യാമ്പിൽ എത്തിയത്.

നാപോളി കോച്ച് ആയിരുന്ന മൗറിസിയോ സാരി ചെൽസിയിലേക്ക് എത്തുമെന്ന് കരുതുന്നുണ്ടെങ്കിൽ മുൻ നാപോളി പരിശീലകന്റെ റിലീസ് തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലമാണ് ഇതുവരെ സാരിയുടെ ചെൽസിയിലേക്കുള്ള വരവ് അനന്തമായി വൈകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement