കോയമ്പത്തൂർ: ഇന്നലെ ആരംഭിച്ച ഭാരതിയാർ യൂണിവേഴ്സിറ്റി ഇന്റർ കോളജിയേറ്റ് ഇന്റർസോൺ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സെമി ഫൈനൽ ലീഗ് മത്സരങ്ങളിൽ മൂന്ന് മലപ്പുറം ജില്ലക്കാർ അടങ്ങിയ ഭാരതിയാർ യൂണിവേഴ്സിറ്റി ആർട്സ് ആന്റ് സയൻസ് കോളജ് (BUASC) ഗൂഢല്ലൂർ സൽമാൻ നേടിയ ഏക ഗോളിന് ശക്തരായ ശ്രീനാരായണ ഗുരു കോളജ് (SNGC )കോയമ്പത്തൂരി തോൽപ്പിച്ച് മൂന്നു പോയിന്റ് സ്വന്തമാക്കി. നഹാസ് മോങ്ങം, ഇർഷാദ് കൊണ്ടോട്ടി ലബീബ് കവന്നൂർ എന്നിവരാണ് ടീമിൽ ആകെയുള്ള കേരളീയർ, ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ നഹാസ് മോങ്ങത്തിന്റെ ഇരട്ട ഗോളടക്കം 4 – 1 ന് ആർ.വി കോളേജ് കോയമ്പത്തൂരിനെ തോൽപ്പിച്ചാണ് ഗൂഢല്ലൂർ കോളജ് സെമിഫൈനൽ ലീഗ് റൗണ്ടിൽ പ്രവേശിച്ചത്.
ലീഗ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് വൈകിട്ട് 4 മണിയ്ക്ക് ഗൂഡല്ലൂർ കോളേജ് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി കോളേജ് കോയമ്പത്തൂരിനെ നേരിടും. സോണൽ ഘട്ടം മുതൽ പരാജയമറിയാതെ ഉശിരൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഗൂഢല്ലൂരിന് ഈ ഒരു മത്സരം കൂടി ജയിക്കാനായാൽ നാളെ തന്നെ അവർക്ക് ഭാരതിയാർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻ പട്ടമണിയാം. നാളെ ഭാരതിയാർ ആർട്സ് ആന്റ് സയൻസ് കോളജ് ഈറോഡുമായുളള അവസാന സെമി ഫൈനൽ ലീഗ് മത്സരത്തിന് അവർക്ക് ഒരു പരിശീലന മത്സരത്തിനെന്നോണം മൈതാനത്തിലിറങ്ങാം.