ബെസികാസിന്റെ ഒരു താരത്തിനു കൊറോണ

തുർക്കിഷ് ക്ലബായ ബെസികസിന്റെ ഒരു താരത്തിന് കൊറോണ സ്ഥിരീകരിച്ചു. ക്ലബിലെ മുഴുവൻ താരങ്ങൾക്കും സ്റ്റാഫുകൾക്കും നടത്തിയ പരിശോധനയിൽ ആണ് കൊറോണ പോസിറ്റീവ് ആണെന്ന് തെളഞ്ഞത്. ഒരു സ്റ്റാഫിനും കൊറോണ ഉണ്ട്. ആർക്കാണ് കൊറോണ എന്ന് ക്ലബ് പേര് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

അടുത്ത ആഴ്ച പരിശീലനം തുടങ്ങാനുള്ള ബെസികസിന്റെ പദ്ധതികൾക്ക് തിരിച്ചടിയാണിത്. ജൂണിൽ തുർക്കിഷ് ലീഗ് പുനരാരംഭിക്കാൻ നേരത്തെ തീരുമാനമുണ്ടായിരുന്നു. ലീഗിലെ മറ്റു ക്ലബുകളും കൊറോണ ടെസ്റ്റ് നടത്തുന്നുണ്ട്. അതിന്റെ ഫലങ്ങളും ഇനിയുള്ള ദിവസങ്ങളിൽ വരും.