സെവിയ്യയും ബെംഗളൂരു യുണൈറ്റഡുമായുള്ള കൂട്ടുകെട്ടിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. നിലവിലെ യൂറോപ്പ ലീഗ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് സെവിയ്യയും സെക്കൻഡ് ഡിവിഷൻ ക്ലബായ ബെംഗളൂരു യുണൈറ്റഡുമായി അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ബെംഗളൂരു യുണൈറ്റഡിന്റെ വളർച്ചയിൽ കാര്യമായ സഹായങ്ങൾ തന്നെ സെവിയ്യ നൽകും. ഇന്ത്യ എന്ന വലിയ മാർക്കറ്റിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായാണ് സെവിയ്യ ബെംഗളൂരു യുണൈറ്റഡുമായി സഹകരിക്കുന്നത്.
ഇനി മുതൽ ബെംഗളൂരു യുണൈറ്റഡിന്റെ ജേഴ്സി സെവിയ്യയെ പോലെ ചുവപ്പും വെള്ളയും നിറത്തിലായിരിക്കും. ബെംഗളൂരു യുണൈറ്റഡിന് ടെക്നിക്കൽ സഹായങ്ങളും യുവതാരങ്ങളെ വളർത്താനുള്ള സഹായങ്ങളും സെവിയ്യ നൽകും. ഇന്ത്യൻ ഫുട്ബോളിന് വലിയ ഭാവി തന്നെ സെവിയ്യ കാണുന്നുണ്ട് എന്നും അതാണ് ഇന്ത്യൻ ഫുട്ബോൾ ക്ലബുമായി സഹകരിക്കാൻ കാരണം എന്നും സെവിയ്യ ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ക്ലബുകളുമായി നിരവധി വിദേശ ക്ലബുകളാണ് ഇപ്പോൾ പാർട്ണർഷിപ്പിൽ ഉള്ളത്. അടുത്തിടെ കേരളത്തിൽ ഷെഫീൽഡ് യുണൈറ്റഡ് ഉടമകളായ യുണൈറ്റഡ് ഗ്രൂപ്പ് ക്വാർട്സുമായി സഹകരിച്ച് ടീമിനെ കേരള യുണൈറ്റഡ് എന്നാക്കി നവീകരിച്ചിരുന്നു.
𝐍𝐚𝐦𝐚𝐬𝐭𝐞 𝐈𝐧𝐝𝐢𝐚 🇮🇳
𝑯𝒐𝒍𝒂, @bengaluruunited! 🤝 #WeareSevilla #NeverSurrender #BengaluruUnited pic.twitter.com/c61F5pGkBp
— Sevilla FC (@SevillaFC_ENG) March 19, 2021