ടീംവ്യൂവർ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി സ്പോൺസർ, പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സ്പോൺസർഷിപ്പ് തുക

20210125 020114
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി സ്പോൺസറായി ജർമ്മൻ കമ്പനി ആയ ടീം വ്യൂവർ എത്തുന്നു. ജർമ്മൻ കമ്പനി മാഞ്ചസ്റ്റർ യുണൈറ്റഡുമായി അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 235 മില്യൺ പൗണ്ടാണ് കരാർ തുക. ടീം ജേഴ്സിക്ക് മാത്രമായി ഒരു പ്രീമിയർ ലീഗ് ക്ലബ് ഇത്ര വലിയ തുകയുടെ കരാറിൽ എത്തുന്നത് ഇതാദ്യമായാണ്. കൊറോണ കാലമായതിനു ശേഷം ഒരു ഫുട്ബോൾ ക്ലബിനും ഒപ്പുവെക്കാൻ കഴിയാത്ത അത്ര വലിയ തുകയാണ് യുണൈറ്റഡിന് ഈ സ്പോൺസർഷിപ്പ് ഡീൽ കൊണ്ട് ലഭിക്കുക.

നിലവിലെ യുണൈറ്റഡ് സ്പോൺസറായ ഷെവർലെ ക്ലബുമായുള്ള കരാർ പുതുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സീസൺ അകസാനത്തോടെ ഷെവർലെയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള കരാർ അവസാനിക്കും. 2012ൽ സർ അലക്സ് ഫെർഗൂസണ് യുണൈറ്റഡ് പരിശീലകനായരുന്ന കാലത്തായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ഷെവർലെയും എഴു വർഷത്തെ കരാർ ഒപ്പുവെച്ചത്.

Advertisement