പലസ്തീനിലെയും യെമനിലെയും യുദ്ധത്തെ കുറിച്ച് ആരും സംസാരിച്ചില്ല, റഷ്യയെ പോലെ കുറ്റക്കാരായ മറ്റ് രാജ്യങ്ങളും ഉണ്ട് ~ ഹെക്ടർ ബെല്ലരിൻ

Wasim Akram

റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫുട്‌ബോൾ ലോകത്തെ ഇരട്ട താപ്പിന് എതിരെ തുറന്നടിച്ചു ആഴ്‌സണൽ താരം ഹെക്ടർ ബെല്ലരിൻ. നിലവിൽ റയൽ ബെറ്റിസിൽ വായ്പ അടിസ്‌ഥാനത്തിൽ കളിക്കുന്ന സ്പാനിഷ് താരം പൊതു സമൂഹത്തിന്റെ ഇരട്ടതാപ്പിനെ തുറന്നു കാണിച്ചു. പലസ്തീനിൽ പതിറ്റാണ്ടുകൾ ആയി നടന്ന യുദ്ധം സമൂഹം പൂർണമായും അവഗണിച്ചു എന്നു പറഞ്ഞ ബെല്ലരിൻ ഒരാൾ പോലും അതിനു എതിരെ പ്രതികരിച്ചു കണ്ടില്ല എന്നും ചൂണ്ടിക്കാട്ടി. സമാനമായിരുന്നു യെമനിലെയും ഇറാഖിലെയും സാഹചര്യം എന്നും താരം പറഞ്ഞു.

Photo: Arsenal

ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ലോകകപ്പിൽ നിന്നു വിലക്ക് ഏർപ്പെടുത്തിയപ്പോൾ സമാനമായ കുറ്റങ്ങൾ വർഷങ്ങളായി ചെയ്ത മറ്റ് രാജ്യങ്ങൾക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ല എന്നതും സ്പാനിഷ് താരം തുറന്നു കാട്ടി. നിലവിൽ റഷ്യൻ കായിക താരങ്ങൾക്കും ക്ലബുകൾക്കും എതിരെ വിലക്ക് അടക്കമുള്ള വലിയ നടപടി എടുക്കുന്ന കായിക മേധാവികളുടെ നിലപാടിന് എതിരെ വിമർശനം ഉയരുന്നുണ്ട്. പലപ്പോഴും പലസ്തീൻ, യെമൻ യുദ്ധങ്ങൾക്ക് എതിരെ നിലപാട് എടുക്കുന്ന താരങ്ങളെ രാഷ്ട്രീയ നിലപാട് കളത്തിൽ പാടില്ല എന്ന് പറഞ്ഞു ശിക്ഷിച്ച യുഫേഫ അതേസമയം നിലവിൽ നേരിട്ട് ആണ് ഉക്രൈൻ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നത് എന്നത് ആണ് ഇതിലെ വിരോധാഭാസം.