ബെൽജിയത്തിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർ താനെന്ന് ലുകാകു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെൽജിയം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ താൻ ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുകാകു. ആൾക്കാർ തന്നോട് താൻ ബെൽജിയത്തിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണോ എന്ന് ചോദിക്കാറുണ്ട്. ശരിക്കും താൻ തന്നെയാണ് ബെൽജിയം കണ്ട ഏറ്റവും നല സ്ട്രൈക്കർ ലുകാകു പറയുന്നു. താൻ ബെൽജിയത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച താരമാണ് അതാണ് തന്റെ മറുപടിക്ക് ഉള്ള തെളിവ് എന്നും ലുകാകു പറഞ്ഞു.

ഇതുവരെ ബെൽജിയത്തിനായി 34 ഗോളുകൾ അടിച്ച ലുകാകു ആണ് ആ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. താൻ വെറും 33 മത്സരങ്ങളിൽ നിന്നാണ് 34 ഗോളുകൾ നേടിയത് എന്നും ലുകാകു ഓർമ്മിപ്പിച്ചു. സമീപകാലത്തായി മികച്ച ഫോമിലാണ് ലുകാകു ഉള്ളത്. ഈ ആഴ്ച നടന്ന രാജ്യാന്തര മത്സരങ്ങളിൽ പരിക്ക് കാരണം അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.