കൊറോണ കാരണം സീസൺ ഇനിയും ബാക്കി നിൽക്കെ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ രാജ്യത്തെ ലീഗ് അവസാനിപ്പിച്ച തീരുമാനം മാറ്റിയേക്കും. ഇതിനെതിരെ യുവേഫ രംഗത്ത് വന്ന സാഹചര്യത്തിൽ ആണ് ബെൽജിയൻ എഫ് എ പ്രതിരോധത്തിൽ ആയത്. യുവേഫ ഒരു തീരുമാനം എടുക്കും മുമ്പെ സീസൺ അവസാനിപ്പിച്ച ബെൽജിയത്തിന്റെ രീതി ശരിയായില്ല എന്ന് യുവേഫ അറിയിച്ചിരുന്നു.
രണ്ട് ദിവസം മുമ്പ് ബെൽജിയൻ ലീഗ് അവസാനിപ്പിക്കുകയും ഒന്നാമത് ഉണ്ടായിരുന്ന ക്ലബ് ബ്രുഷെയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ നടപടി അപക്വമാണ് എന്നായിരുന്നു യുവേഫ പറഞ്ഞത്. ബെൽജിയൻ ക്ലബുകളെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിനോ യൂറോപ്പ ലീഗിനോ പരിഗണിക്കുകയില്ല എന്നും യുവേഫ വക്താക്കൾ പറഞ്ഞിരുന്നു.
ഇതോടെ യുവേഫയുമായി ചർച്ച നടത്താൻ തയ്യാറായിരിക്കുകയാണ് ബെൽജിയൻ എഫ് എ. യുവേഫയുമായി ചർച്ച നടത്തി ഈ തീരുമാനം നിലനിർത്തുകയോ അല്ലായെങ്കിൽ യുവേഫ ആവശ്യപ്പെടുന്നത് പോലെ ലീഗ് പുനരാരംഭിക്കുയോ ചെയ്യുക ആയിരിക്കും ബെൽജിയൻ ഫുട്ബോൾ അധികൃതകർക്ക് മുന്നിലുള്ള പോംവഴി