പ്രീസീസൺ മത്സരത്തിൽ ബയേൺ മ്യൂണിച്ച് ഇന്ന് അടിച്ചു കൂട്ടിയത് 27 ഗോളുകൾ. എഫ് സി റൊടാഷ് എഗെർനെതിരെ നടന്ന മത്സരത്തിൽ ആണ് ബയേൺ ഗോളുകൾ അടിച്ചു കൂട്ടിയത്. ആകെ 27 ഗോളുകൾ അടിച്ച ബയേൺ 27-0ന്റെ വിജയം സ്വന്തമാക്കി. പ്രീസീസൺ മത്സരമാണെന്നും എതിരാളികൾ ചെറുതാണെനന്നും എന്നുള്ള ദയ ഒന്നും ബയേൺ ഇന്ന് കാണിച്ചില്ല. ഒരു അമേച്ചർ ക്ലബാണ് റൊടാഷ് എഗേർൺ.
മുമ്പ് 2019ൽ ഇരു ടീമുലളും ഏറ്റുമുട്ടിയിരുന്നു. അന്ന് ബയേൺ 23-0നായിരുന്നു വിജയിച്ചത്. ഇന്ന് ബയേണായി നാലു താരങ്ങൾ ഹാട്രിക്ക് അടിച്ചു. ജമാൽസ് മുസിയാല അഞ്ചു ഗോളുകൾ നേടി. സബിറ്റ്സറും അഞ്ചു ഗോളുകൾ സ്കോർ ചെയ്തു. ടെലും അഞ്ച് ഗോളുകൾ എതിരാളികളുടെ വലയിൽ എത്തിച്ചു. ഇതു കൂടാതെ ഗ്നാബറി ഹാട്രിക്കും നേടി.
ഡേവിസ്, ലൈമർ, ഉപമെകാനോ, മെസ്രൊയ്, സാനെ, ഗുറേറോ, ഗ്രവൻബെർച്, മാനെ, കോമാൻ എന്നിവർ ഒരോ ഗോൾ വീതവും നേടി.