യുവേഫ യൂറോപ്പ ലീഗിൽ ഇന്ന് വീണ്ടും ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരികയാണ്. ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും 2-2ന്റെ സമനിലയിൽ പിരിഞ്ഞിരുന്നു. ഈ സീസൺ കണ്ട ഏറ്റവും മികച്ച അറ്റാക്കിംഗ് മത്സരങ്ങളിൽ ഒന്നായിരുന്നു അത്. ഇന്ന് മാഞ്ചസ്റ്ററിലും അത്തരം ഒരു പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണയിൽ നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാകും. സബിറ്റ്സർ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ രണ്ടാം പാദത്തിൽ ഉണ്ടാകും എന്നതും യുണൈറ്റഡിന് ആത്മവിശ്വാസം നൽകും. മറുവശത്ത് ബാഴ്സലോണക്ക് ഇന്ന് അവരുടെ യുവ മധ്യനിര താരങ്ങളായ ഗവിയെയും പെഡ്രിയെയും നഷ്ടമാകും. പെഡ്രിക്ക് പരിക്കും ഗവിക്ക് സസ്പെൻഷനും ആണ്. പരിക്ക് മാറിയ ബുസ്കറ്റ്സ് ഇന്ന് തിരികെ ആദ്യ ഇലവനിൽ എത്തും.
ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം സോണി ലൈവിൽ തത്സമയം കാണാൻ ആകും.