പ്രതിരോധ താരം യൂൾസ് കൗണ്ടെ 2030 വരെ ബാഴ്സലോണയിൽ തുടരും. ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ധാരണയിലുമെത്തി. പുതിയ കരാറിനായി ആവശ്യമായ രേഖകൾക്ക് താരത്തിൻ്റെയും ക്ലബ്ബിന്റെയും അഭിഭാഷകർ അംഗീകാരം നൽകി. കരാറിൽ ഒപ്പുവെക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ.

സെവിയ്യയിൽ നിന്ന് ബാഴ്സലോണയിലെത്തിയ കോണ്ടെ ചുരുങ്ങിയ കാലംകൊണ്ട് ടീമിലെ പ്രധാന താരമായി മാറിയിരുന്നു. കോണ്ടെയുടെ പ്രകടനങ്ങളിലുള്ള ക്ലബ്ബിന്റെ വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ പുതിയ കരാർ. ലോകോത്തര പ്രതിരോധ താരത്തെ ടീമിൽ നിലനിർത്തുന്നതിലൂടെ കൂടുതൽ സ്ഥിരതയോടെ മുന്നോട്ട് പോകാൻ കഴിയുമെന്നാണ് ബാഴ്സലോണയുടെ പ്രതീക്ഷ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.