പ്രീസീസൺ മത്സരത്തിൽ ബാഴ്സലോണ പെനാൾട്ടി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ തോല്പ്പിച്ചു

Newsroom

ഉന്ന് ഓർലാഡോ സിറ്റിയിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബാഴ്സലോണയുടെ വിജയം. ഇന്ന് മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റിക്കുകൾ നഷ്ടപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുകയായിരുന്നു.

ബാഴ്സലോണ 24 07 31 08 42 29 572

ഇന്ന് മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ പാവോ വിക്ടറിലൂടെ ആണ് ബാഴ്സലോണ ലീഡ് എടുത്തത്. 39ആം മിനിറ്റിൽ റീലിയിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചു. ആദ്യപകുതിയുടെ അവസാനം ബാഴ്സലോണ ലീഡ് തിരിച്ചു പിടിച്ചു. രണ്ടാം പകുതിയിൽ ഗ്രീലിഷിലൂടെ ഒരു ഗോൾ കൂടെ അടിച്ചു കളി സമനിലയിൽ ആക്കി എങ്കിലും അവസാനം ഒരു പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു‌