VAR ഉണ്ടായിരുന്നെങ്കിൽ പി എസ് ജി ബാഴ്‌സയെ മറികടക്കുമായിരുന്നു – എമറി

na

Download the Fanport app now!
Appstore Badge
Google Play Badge 1

2017 ൽ ചാമ്പ്യൻസ് ലീഗിൽ VAR ഉണ്ടായിരുന്നു എങ്കിൽ ബാഴ്സലോണക്ക് എതിരെ ജയിച്ചു പി എസ് ജി ചാമ്പ്യൻസ് ലീഗിൽ മുന്നേറുമായിരുന്നു എന്ന് അന്നത്തെ പി എസ് ജി പരിശീലകൻ ഉനൈ എമറി. റഫറിമാരുടെ ചില തീരുമാനങ്ങൾ ആണ് അന്ന് അന്ന് ബാഴ്‌സലോണയുടെ ജയത്തിൽ നിർണായകമായത് എന്നാണ് അദ്ദേഹം ഫ്രാൻസ് ഫുട്‌ബോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

‘ചാമ്പ്യൻസ് ലീഗ് നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, 2016- 2017 സീസണിൽ ബാഴ്സലോണക്ക് എതിരെ ആദ്യ പാദത്തിൽ ഞങ്ങൾ മികച്ച പ്രകടനമാണ്‌ നടത്തിയത്. പക്ഷെ രണ്ടാം പാദത്തിൽ VAR നിലവിൽ വരാത്തത് കൊണ്ട് മാത്രമാണ് ഞങ്ങൾ പുറത്തായത്. റഫറിമാറുടെ തീരുമാനങ്ങൾ ഞങ്ങൾക്ക് എതിരായിരുന്നു’ എന്നാണ് തന്റെ പാരീസ് ദിനങ്ങൾ ഓർത്തുകൊണ്ട് എമറി വെളിപ്പെടുത്തിയത്. പി എസ് ജി വിട്ട ശേഷം ആഴ്സണൽ പരിശീലകനായ എമറിയെ പക്ഷെ ഒന്നര സീസണിന്റെ മുൻപേ അവരും പുറത്താക്കുകയായിരുന്നു.