ചരിത്രത്തിൽ ആദ്യമായി സാഫ് കപ്പ് ബംഗ്ലാദേശ് വനിതകൾ സ്വന്തമാക്കി

സാഫ് കിരീടം ബംഗ്ലാദേശ് വനിതകൾ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശ് വനിതകൾ സാഫ് കപ്പ് നേടുന്നത്‌. ഇന്ന് നേപ്പാളി നടന്ന ഫൈനലിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ നേപ്പാളിനെ തന്നെ തോൽപ്പിക്കാൻ ബംഗ്ലാദേശിനായി‌. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബംഗ്ലാദേശിന്റെ വിജയം.

ബംഗ്ലാദേശ്

ആദ്യ പകുതിയിൽ തന്നെ ബംഗ്ലാദേശ് ഇന്ന് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ നേപ്പാൾ ഒരു ഗോൾ മടക്കി എങ്കിലും പിന്നാലെ മൂന്നാം ഗോൾ നേടി നേപ്പാൾ വിജയം ഉറപ്പിച്ചു.
ഇതിനു മുമ്പ് നടന്ന അഞ്ച് ടൂർണമെന്റും ഇന്ത്യ ആയിരുന്നു നേടിയിരുന്നത്‌. ഇന്ത്യ സെമിയിൽ നേപ്പാളിനോട് തോറ്റ് കൊണ്ടാണ് പുറത്തായത്.