ബംഗ്ലാദേശ് ദേശീയ ഫുട്ബോൾ ടീമിലെ ഒമ്പതു പേർക്ക് കൊറോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് ദേശീയ ഫുട്ബോൾ ടീമിലെ ഒമ്പത് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുതൽ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ആരംഭിച്ചിരുന്നു. ഇവിടെ എത്തിയ ഒമ്പതു താരങ്ങൾക്ക് ആണ് കൊറോണ ഉണ്ടെന്ന് ഉറപ്പായത്. ദേശീയ ടീമിലെ 9 പേര് ഉൾപ്പെടെ 31 ഫുട്ബോൾ താരങ്ങൾക്ക് ഇതുവരെ ബംഗ്ലാദേശിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ടീമിലെ പ്രധാന താരമായ വിശ്വനാഥ് ഘോഷ്, എം എസ് ബബ്ലു, നസ്മുൽ ഇസ്ലാം, സുമോൺ റസ, തുതുൽ ഹുസൈൻ,സുഹൈൽ റാണ, ഷാഹിദ് അലം, മുഹമ്മദ് ഇബ്രാഹിം, സുശാന്ത് ത്രിപുര എന്നിവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. താരങ്ങൾക്ക് കൊറോണ റിപ്പോർട്ട് ചെയ്തു എങ്കിലും ചെറിയ സംഘങ്ങളായി ബാക്കിയുള്ള താരങ്ങൾ പരിശീലനം തുടരും.