നെയ്മർ രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരും

20211129 232726

നെയ്മറിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. താരത്തിന്റെ ലിഗമന്റിന് പരിക്ക് ഉണ്ടെന്നും താരം ദീർഘകാലം പുറത്തിരിക്കും എന്നും ക്ലബ് അറിയിച്ചു. രണ്ട് മാസത്തോളം താരം പുറത്തായിരിക്കും. പി എസ് ജിയുടെ സെന്റ് എറ്റിയന് എതിരായ വിജയത്തിനിടയിലായിരുന്നു ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. പിറകിൽ നിന്നുള്ള ഒരു ടാക്കിളിൽ നെയ്മറിന്റെ ഫീറ്റിന് ആണ് പറ്റിക്കേറ്റത്. റീപ്ലേകളിൽ പരിക്ക് സാരമുള്ളതാണ് എന്ന് വ്യക്തമായി. താരത്തിനെ ഉടൻ തന്നെ അന്ന് കളത്തിൽ നിന്ന് മാറ്റിയിരുന്നു. കണ്ണീരോടെയാണ് നെയ്മർ കളം വിട്ടത്.

Previous articleസുഹൈറിന്റെ ഗോൾ കൊണ്ടും രക്ഷപ്പെട്ടില്ല, ചെന്നൈയിന് മുന്നിൽ നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടു
Next articleബാലൻ ഡിയോർ : മികച്ച യുവതാരമായി ബാഴ്‌സലോണയുടെ പെഡ്രി