“കഴിഞ്ഞ വർഷം ബാലൻ ഡി ഓർ റൊണാൾഡോയിൽ നിന്ന് തട്ടിയെടുത്തു”

ബാലൻ ഡി ഓറിനെ വിമർശിച്ച് യുവന്റസ് ക്യാപ്റ്റൻ കെല്ലിനി രംഗത്ത്. ബാലം ഡി ഓർ പുരസ്കാരങ്ങൾ നൽകുന്ന രീതി ശരിയല്ല എന്ന് കെല്ലിനി പറഞ്ഞു. ഇന്നലെ മെസ്സിക്ക് ലഭിച്ച ബാലൻ ഡി ഓർ അംഗീകരിക്കുന്നില്ല. ഇത്തവണ ലിവർപൂൾ ടീമിലെ ആരെങ്കിലും ആയിരുന്നു ബാലൻ ഡി ഓർ നേടേണ്ടിരുന്നത്. കെല്ലിനി പറഞ്ഞു. മുൻ വർഷങ്ങളിലും ബാലൻ ഡി ഓർ അർഹിച്ചവരല്ല നേടിയത് എന്നും കെല്ലിനി പറഞ്ഞു.

കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ബാലൻ ഡി ഓർ അർഹിച്ചിരുന്നത്. എന്നാൽ ഫ്രാൻസ് ഫുട്ബോളിൽ പിടിപാടുള്ള റയൽ മാഡ്രിഡ് ആ പുരസ്കാരം റൊണാൾഡോയിൽ നിന്ന് അകറ്റുകയായിരുന്നു. കെല്ലിനി പറയുന്നു. റയൽ മാഡ്രിഡ് താരമായത് കൊണ്ടു മാത്രമാണ് മോഡ്രിച് കഴിഞ്ഞ തവണ ബാലൻ ഡി ഓർ സ്വന്തമാക്കിയത്. ലോകകപ്പിലെ പ്രകടനം നോക്കി ആയിരുന്നു എങ്കിൽ പോഗ്ബയൊ ഗ്രീസ്മനോ ആയിരുന്നു ബാലൻ ഡി ഓർ കഴിഞ്ഞ വർഷം നേടേണ്ടിയിരുന്നത് എന്നും കെല്ലിനി പറഞ്ഞു.

Previous articleപ്രായത്തിൽ തട്ടിപ്പ്, ഡൽഹി താരത്തിന് രണ്ട് സീസൺ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ
Next articleശതകങ്ങളുമായി റോസ് ടെയിലര്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട്, ഹാമിള്‍ട്ടണ്‍ ടെസ്റ്റ് സമനിലയില്‍