ഇത്തവണത്തെ ബാലൻ ഡിയോർ ആര് നേടണമെന്ന് പറഞ്ഞ് ഫ്രഞ്ച് യുവ താരം എമ്പപ്പെ. സൂപ്പർ താരങ്ങളായ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആണ് ബാലൻ ഡിയോറിന് അർഹർ എന്നാണ് എമ്പപ്പെയുടെ വാദം. എമ്പപ്പെ അടക്കം ബാലൻ ഡിയോറിനായുള്ള ചുരുക്ക പട്ടികയിൽ ഉണ്ട്. ലോകകപ്പിലെ പ്രകടനം കണക്കൊലെടുത്ത് മോഡ്രിച്, ഗ്രീസ്മെൻ, വരാനെ തുടങ്ങിയവർക്ക് ബാലം ഡിയോർ സാധ്യത കൽപ്പിക്കപ്പെടുമ്പോൾ ആണ് എമ്പപ്പെയുടെ പ്രതികരണം വരുന്നത്.
ലോകകപ്പിൽ ആര് എന്ത് ചെയ്ത്യ് എന്ന് നോക്കണ്ട, കഴിഞ്ഞ സീസണിൽ മെസ്സിയും റൊണാൾഡോയും ചെയ്തത്ര ആരും ഒന്നും ചെയ്തിട്ടില്ല. അവരുടെ മികവിനൊപ്പം ആരും ഇപ്പോഴും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവരു രണ്ട് പേരിൽ ഒരാളായിരിക്കണം ബാലൻ ഡിയോർ വിജയിക്കേണ്ടത്. എമ്പപ്പെ പറയുന്നു. മെസ്സിക്കും റൊണാൾഡോയ്ക്കും 5 വീതം തവണ ബാലൻഡിയോർ ലഭിച്ചിട്ടുണ്ട്.













