പ്രീസീസൺ മത്സരത്തിൽ മാഡ്രിഡിന് മികച്ച വിജയം. ഇന്ന് എ സി മിലാനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഗാരെത് ബെയ്ലിന്റെയും ബെൻസീമയുടെയും തകർപ്പൻ പ്രകടനമാണ് റയലിനെ വിജയത്തിൽ എത്തിച്ചത്. തുടക്കത്തിൽ 2ആം മിനുട്ടിൽ തന്നെ ബെൻസീമ റയലിനെ മുന്നിൽ എത്തിച്ചിരുന്നു.
എന്നാൽ നാലാം മിനുട്ടിൽ ഹിഗ്വയിൻ മിലാനെ ഒപ്പം എത്തിച്ചു. ഹിഗ്വയിന്റെ എ സി മിലാൻ അരങ്ങേറ്റമായിരുന്നു ഇന്ന്. അതിനു ശേഷം വീണ്ടും കളി റയലിന്റെ കൈവശമായി. ഹാഫ് ടൈമിന് തൊട്ടുമുന്നെ പിറന്ന ഗോളിലൂടെ ബെയ്ല് റയലിനെ മുന്നിൽ എത്തിച്ചു. മികച്ച ഫോമിലുള്ള ബെയ്ല് കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെതിരെയും ഗോൾ നേടിയിരുന്നു. കളിയുടെ അവസാന നിമിഷം ബോർജയാണ് റയലിന്റെ മൂന്നാം ഗോൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
