ഇംഗ്ലണ്ടിന് എതിരായ പരമ്പര ഇന്ന് ആരംഭിക്കാൻ ഇരിക്കെ ഈ പരമ്പരയിൽ ഫോമിലേക്ക് തിരികെ വരികയാണ് തന്റെ ഉദ്ദേശം എന്ന് ബാബർ അസം പറഞ്ഞു.
ഈ പരമ്പരയിൽ എന്റെ മികച്ച പ്രകടനത്തിലേക്ക് തിരിച്ചുവരാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലോകകപ്പിന് മുമ്പ് അത് സംഭവിച്ചാൽ അത് നന്നായിരിക്കും. ബാബർ പറഞ്ഞു.
“മോശമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ പരാജയങ്ങളെക്കുറിച്ച് കുറിച്ച് ചിന്തിക്കുന്നത് കുറവാണ്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ഫോം വീണ്ടെടുക്കാൻ പരമാവധി ശ്രമിക്കുന്നതിലാണ് തന്റെ ശ്രദ്ധ, ലോകകപ്പിന് മുമ്പ് അത് ആയ മികച്ചതായിരിക്കും.” ബാബർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
ഇംഗ്ലണ്ടും പാകിസ്താനും തമ്മിൽ ഏഴ് ടി20 മത്സരങ്ങളാണ് ഇന്ന് തുടങ്ങുന്ന പരമ്പരയിൽ നടക്കാനുള്ളത്.