AWES കപ്പ് അടുത്ത ആഴ്ച മുതൽ, ഗോകുലം തയ്യാർ

Newsroom

രണ്ടാം AWES കപ്പിന് അടുത്ത ആഴ്ച ഗോവയിൽ തുടക്കമാകും. കഴിഞ്ഞ സീസണിൽ AWES കപ്പിന്റെ ഫൈനൽ വരെ എത്തിയ ഗോകുലം എഫ് സി ഒരുപടി കൂടെ കടന്ന് കിരീടത്തിലേക്ക് എത്തുമെന്നാണ് ഇത്തവണ കേരള ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ഡെംപോയോട് പെനാൾട്ടിയിൽ ആയിരുന്നു ഗോകുലം കിരീടം കൈവിട്ടത്.

ഇത്തവണ 8 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കും. ഐ എസ് എൽ ക്ലബുകളായ പൂനെ സിറ്റിയും എഫ് സി ഗോവയും ഇത്തവണയും AWES കപ്പിൽ ഉണ്ട്. AWES എന്ന ഫുട്ബോൾ സ്നേഹികളുടെ സംഘടനയും ഗോവൻ ഫുട്ബോൾ അസോസിയേഷനും ഡെംപോ എഫ് സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്തുന്നത്. , സ്പോർടിംഗ് ഗോവ, സീസ ഒ എൻ ജി സി എ എന്നീ മികച്ച ക്ലബുകൾക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് ഗോകുലം എഫ് സി ഉള്ളത്.