ഒബാമയങ്ങിന്റെ പിതാവ് ഗാബോൺ പരിശീലകനാവില്ല

Newsroom

ആഴ്സണൽ സ്ട്രൈക്കർ ഒബാമയങ്ങിന്റെ പിതാവ് പെരേര ഫ്രാൻസിസ് ഒബാമയങ്ങ് ഗാബോൺ ദേശീയ ടീമിന്റെ പരിശീലകനാവില്ല എന്ന് ഉറപ്പായി. മുൻ ഗാബോൺ ക്യാപ്റ്റൻ ഡാനിയൽ കസിൻ ഒറ്റയ്ക്കാകും ഗാബോണെ പരിശീലിപ്പിക്കുക എന്ന് അസോസിയേഷൻ അറിയിച്ചു. നേരത്തെ ഒബാമയങ്ങിന്റെ പിതാവും കസിനും ചേർന്ന് ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആയിരുന്ന്യ് ഗാബോൺ ഫുട്ബോൾ കായിക മന്ത്രാലയം അറിയിച്ചത്.

എന്നാൽ ഇതിനെതിരെ മകൻ ഒബാമയങ്ങ് രംഗത്ത് എത്തിയിരുന്നു. തന്റെ പിതാവിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അത് അന്വേഷിക്കാതെ ഇത്തരം തീരുമാനത്തിൽ എത്തുന്നത് ശരിയല്ല എന്നും ഒബാമയങ്ങ് പറഞ്ഞു. പിതാവ് ഫുട്ബോളിനോടുള്ള സ്നേഹം കാരണം ആരോഗ്യ പ്രശ്നങ്ങൾ പറയാത്തതാണ് ഇത് ഫുട്ബോൾ അസോസിയേഷൻ ആയിരുന്നു അന്വേഷിക്കേണ്ടത് എന്നും ഒബാമയങ്ങ് പറഞ്ഞിരുന്നു.

41കാരനായ ഡാനിയൽ കസിൻ ഗാബോണായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.