ഡ്യൂറണ്ട് കപ്പ്, എ ടി കെ കൊൽക്കത്തയ്ക്ക് ആദ്യ വിജയം

ഡ്യൂറണ്ട് കപ്പിൽ എ ടി കെ കൊൽക്കത്തയ്ക്ക് ആദ്യ വിജയം. ബി ഗ്രൂപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ ആണ് എ ടി കെ കൊൽക്കത്ത പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു എ ടി കെ കൊൽക്കത്തയുടെ വിജയം. കളിയുടെ രണ്ടാം മിനുട്ടിൽ ഹിതേഷ് ഷർമ്മയാണ് എ ടി കെ റിസേർവ്സിനു വേണ്ടി ഗോൾ നേടിയത്‌. വിജയിച്ചു എങ്കിലും എ ടി കെ ടൂർണമെന്റികൽ നിന്ന് പുറത്തായി. എ ടി കെയ്ക്ക് 4 പോയന്റും, മൊഹമ്മദൻസിനും 3 പോയന്റുമാണ് ഗ്രൂപ്പിൽ ആകെ നേടാനായത്. 6 പോയന്റുള്ള മോഹൻ ബഗാൻ ഒരു മത്സരം ഗ്രൂപ്പിൽ ശേഷിക്കുമ്പോൾ തന്നെ ഇതോടെ സെമി ഉറപ്പിച്ചു.

Previous articleസപ്പോര്‍ട്ട് സ്റ്റാഫിന്റെ തിരഞ്ഞെടുപ്പിലും അഡ്വൈസറി കമ്മിറ്റിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കപില്‍ ദേവ്
Next articleവനിതാ ചാമ്പ്യൻസ് ലീഗ് മത്സരക്രമം ആയി, ബാഴ്സലോണ യുവന്റസ് പോരാട്ടം