ഏഷ്യൻ ഗെയിംസിനായി ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ച ടീം അന്തിമം ആണെങ്കിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ചൈനയിലേക്ക് പോയ അണ്ടർ 23 ടീമായിരുന്നു ഏഷ്യൻ ഗെയിംസിന് പോയിരുന്നത് എങ്കിൽ ഞാൻ സന്തോഷിച്ചേനെ. അവർ ബി ടീം ആണ് എങ്കിൽ അവർ ഒരുപാട് കാലമായി ഒരുമിച്ചു പരിശീലനം നടത്തുന്നു. അതുകൊണ്ട് അവർക്ക് നന്നായി കളിക്കാൻ ആയേനെ. ഛേത്രി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
താൻ ഏഷ്യാ കപ്പിന് പോകാൻ തയ്യാർ ആണെന്നും ടീം ഏതായിരിക്കണം എന്ന തീരുമാനം തന്റെ കയ്യിൽ അല്ല എന്നും ഛേത്രി പറയുന്നു. ഏഷ്യൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ താരങ്ങളെ വിട്ടു നൽകാത്തത് മനസ്സിലാക്കാം. ബാക്കി ക്ലബുകൾക്ക് രണ്ട് താരങ്ങളെ വിട്ടു നൽകാവുന്നതാണ് എന്നും ഛേത്രി പറഞ്ഞു.
ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ച ടീമിൽ എത്രപേർ പരസ്പരം ഒരുമിച്ചു കളിച്ചിട്ടുണ്ട്. കൃത്യമായി ഒരുമിച്ച് പരിശീലനം ചെയ്യാൻ പോലും അവസരം കിട്ടിയിട്ടില്ല. ഛേത്രി പറഞ്ഞു.