വരാനിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ്-സ്റ്റേജ് എതിരാളികളായ ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും ഇന്ത്യയെക്കാൾ മുകളിലുള്ള ടീമുകളാണെന്ന് സമ്മതിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി. എന്നാലും ലോകകപ്പ് ലെവലിലുള്ള ഈ ടീമുകൾക്കെതിരെ കഴിവ് പരിശോധിക്കാൻ ഇത് ഇന്ത്യൻ ടീമിന് അവസരം ലഭിക്കിന്നത് വലിയ കാര്യമാണെന്ന് ഛേത്രി പറഞ്ഞു.
“ഇത് ഞങ്ങൾക്ക് ഒരു വലിയ ടൂർണമെന്റാണ്, കാരണം ഞങ്ങൾക്ക് ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളുമായി ഏറ്റുമുട്ടാൻ ആകുന്നു. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും പോലുള്ള ടീമുകൾ ലോകകപ്പ് നിലവാരത്തിലുള്ളവരാണ്, അതിനാൽ നിങ്ങൾക്ക് അവരോട് സ്വയം പരീക്ഷിക്കാം,” ഇന്ത്യയുടെ ഏഷ്യൻ കപ്പ് തയ്യാറെടുപ്പിനെക്കുറിച്ച് ഛേത്രി പറഞ്ഞു.
ഇന്ത്യയുടെ കഴിഞ്ഞ കുറച്ച് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും ടീമിന് നിരവധി മുൻനിര ടീമുകൾക്കെതിരെ മത്സരിക്കാനുള്ള അവസരം നൽകിയെന്നും ഇത് ടീമിന്റെ ഭയം ഇല്ലാതാക്കി എന്നും ഛേത്രി പറഞ്ഞു.