ഏഷ്യൻ കപ്പ്, ഗ്യാലറിയിൽ ഏറ്റവും കൂടുതൽ കാണികൾ വന്ന കളി ഇന്ത്യയുടേത്

ഏഷ്യൻ കപ്പിൽ ആദ്യ റൗണ്ട് പോലും കടന്നില്ല എങ്കിലും ഒരു റെക്കോർഡ് ഇന്ത്യക്ക് ഒപ്പം തന്നെ നിന്നു. ഈ ഏഷ്യൻ കപ്പിൽ ഏറ്റവും കൂടുതൽ കാണികൾ ഗ്യാലറിയിൽ എത്തിയ മത്സരം ഇന്ത്യയുടേതായി. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിനായിരുന്നു ഏറ്റവും കൂടുതൽ കാണികൾ എത്തിയത്. 43000 പേരായിരുന്നു ഇന്ത്യ യു എ ഇയുടെ മത്സരം കാണാൻ എത്തിയത്.

ഇന്ത്യ തായ്ലാന്റിനെ തോൽപ്പിച്ചത് കൊണ്ട് യു എ ഇ മത്സരത്തിന് ഇന്ത്യൻ കാണികളും നിരവധി എത്തിയിരുന്നു. യു എ ഇയുടെ ഹോം ആയതും ആരാധകർ കൂടാനുള്ള കാരണമായി. ഇന്നലെ നടന്ന ഫൈനലിന് വരെ ഇത്രയും കാണികൾ ഉണ്ടായിരുന്നില്ല. ഫൈനൽ കാണാൻ 36776 പേരാണ് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു മത്സരങ്ങളിൽ നല്ല പ്രകടനം നടത്തി എങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യക്ക് ആയിരുന്നില്ല.

Previous articleസന്തോഷ് ട്രോഫി യോഗ്യത, ആദ്യ ജയം ഛത്തീസ്ഗഡിന്
Next articleവീണ്ടും സോൺ രക്ഷ, ടോപ്പ് 4 വിടാതെ സ്പർസ്