ഏഷ്യൻ കപ്പ് ആദ്യ സെമി പോരാട്ടം ഇന്ന്. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ ഇറാൻ ജപ്പാനെയാണ് നേരിടുക. ടൂർണമെന്റിൽ മികച്ച ഫോമിലാണ് ഇറാൻ ഉള്ളത്. അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും ഇറാൻ വഴങ്ങിയിട്ടില്ല. അഞ്ചു മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടാനും കാർലോസ് കുരോസിന്റെ ടീമിനായിട്ടുണ്ട്. ആകെ ഇറാഖിനെതിരെ വഴങ്ങിയ ഗോൾരഹിത സമനില മാത്രമെ നിരാശയായി ഇറാന് ഏഷ്യൻ കപ്പിൽ ഉള്ളൂ.
ക്വാർട്ടറിൽ ചൈനയെ ഏകപക്ഷീയമാ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഇറാന്റെ സെമി പ്രവേശനം. സർദാർ അസ്മൗന്റെയും തരേമിയുടെയും ഫോമാണ് ഇറാന്റെ കരുത്ത്. എന്നും മികച്ച ഡിഫൻസീവ് സെറ്റപ്പ് സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ജപ്പാന് ഇന്ന് ഇറാനെ മറികടക്കുക എളുപ്പമാകില്ല.
ക്വാർട്ടറിൽ വിയറ്റ്നാമിനെ തോൽപ്പിച്ചാണ് ജപ്പാൻ സെമിയിൽ എത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചു എങ്കിലും ഏകപക്ഷീയമായ പ്രകടനങ്ങൾ ഇതുവരെ ജപ്പാനിൽ നിന്ന് കണ്ടില്ല. തങ്ങളുടെ നിലവാരം ഉയർത്തിയാൽ മാത്രമേ കിരീടം തിരിച്ചു പിടിക്കുക എന്ന ജപ്പാൻ ലക്ഷ്യത്തോട് അടുക്കാൻ പറ്റുകയുള്ളൂ. ഇന്ന് വൈകിട്ട് 6.30 നാണ് മത്സരം നടക്കുക.