പതിറ്റാണ്ടുകൾ പലതായി ഇന്ത്യ ഏഷ്യൻ കപ്പിന്റെ നോക്കൗട്ട് റൗണ്ട് കണ്ടിട്ട്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ ടീമിന് തെളിയിക്കാനായി പലതുമുണ്ട്. ഏഷ്യൻ കപ്പ് 2019ലെ അവസാന ഗ്രൂപ്പ് മത്സരം. ഇതുവരെ നടത്തിയ പ്രകടനങ്ങൾ ഇന്ത്യൻ ഫുട്ബോൾ മുന്നോട്ടാണ് എന്ന് തെളിയിക്കുന്നുണ്ട് എങ്കിലും നോക്കൗട്ട് യോഗ്യത ഇല്ലാതെ മടങ്ങാൻ ഇന്ത്യക്ക് ആവില്ല. ഇന്ന് ബഹ്റൈനെതിരെ ഇറങ്ങുമ്പോൾ അടുത്ത റൗണ്ടിലൃക്ക് യോഗ്യത നേടുക എന്നത് മാത്രമാകും ഇന്ത്യയുടെ ലക്ഷ്യം.
ആദ്യ മത്സരത്തിൽ തായ്ലാന്റിനെ തോൽപ്പിക്കുകയും കഴിഞ്ഞ മത്സരത്തിൽ യു എ ഇയോട് തോൽക്കുകയും ചെയ്ത ഇന്ത്യ ഇപ്പോൾ ഗ്രൂപ്പിൽ 3 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് ഗ്രൂപ്പിലെ അവസാന രണ്ടു മത്സരങ്ങൾ കഴിയുമ്പോഴും ആ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഇന്ത്യക്ക് ലഭിക്കേണ്ടതുണ്ട്. അത്ര നല്ല ഫോമിൽ അല്ലാത്ത ബഹ്റൈനെ തോൽപ്പിക്കാൻ തന്നെ കഴിയും എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
ബഹ്റൈൻ ആദ്യ മത്സരത്തിൽ യു എ ഇയോട് സമനില പിടിക്കുകയും കഴിഞ്ഞ മത്സരത്തിൽ തായ്ലാന്റിനോട് തോൽക്കുകയുൻ ചെയ്തിരുന്നു. ഇന്ന് ഒരു സമനില എങ്കിലും നേടിയാൽ ഇന്ത്യക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. സമനില നേടിയാൽ ബാക്കി ഫലങ്ങൾ എന്തായാലും മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും ഇന്ത്യക്ക് നോക്കൗട്ട് റൗണ്ടിൽ എത്താൻ കഴിയും.
യു എ ഇക്കെതിരെ അവസരങ്ങൾ തുലച്ചു കളഞ്ഞതായിരുന്നു ഇന്ത്യയുടെ പ്രശ്നം. ഇന്ന് കിട്ടുന്ന അവസരങ്ങളുടെ പലുതി എങ്കിലും മുതലെടുക്കാൻ ഇന്ത്യക്ക് ആയാൽ ബഹ്റൈനെ തോൽപ്പിക്കാൻ ആകും. സ്റ്റാഎർട്ടിംഹ് ഇലവനിൽ മാറ്റമില്ലാതെ ആകും ഇന്ന് കോൺസ്റ്റന്റൈൻ ഇറങ്ങുക. കഴിഞ്ഞ കളിയിൽ രണ്ടാം പകുതിയിൽ ജെജെയെ ഇറക്കിയതും ആഷിഖിനെ വിങ്ങിലേക്ക് മാറ്റിയതും ഇന്ത്യയുടെ വേഗത കുറച്ചിരുന്നു. അതുകൊണ്ട് തന്നെ അത്തരം പരീക്ഷണങ്ങൾ ഇന്ന് ഉണ്ടായേക്കില്ല.
ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുക. അതേ സമയത്ത് തന്നെ ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ യു എ ഇ തായ്ലാന്റിനെയും നേരിടും.