സൗദി അറേബ്യക്ക് വമ്പൻ വിജയത്തോടെ തുടക്കം

ഏഷ്യൻ കപ്പിൽ സൗദി അറേബ്യക്ക് ഏകപക്ഷീയ വിജയത്തോടെ തുടക്കം. ഇന്ന് ഉത്തര കൊറിയക്ക് എതിരെ ഇറങ്ങിയ സൗദി അധികം കഷ്ടപ്പെടാതെ തന്നെ നാലു ഗോളുകളുടെ വിജയം സ്വന്തമാക്കി. തുടക്കം മുതൽ സൗദിയുടെ മുന്നേറ്റങ്ങൾ കണ്ട മത്സരത്തിൽ 37 മിനുട്ടുകൾക്ക് അകം തന്നെ സൗദി രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. ബാബിറും അൽ ഫാതിലും ആയിരുന്നു സൗദിക്ക് ആയി ആദ്യ പകുതിയിൽ ഗോളുകൾ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് കൊറിയൻ താരം ഹാൻ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിൽ സൗദിക്ക് വിയർക്കേണ്ടതായി പോലും വന്നില്ല എന്ന് പറയാം. രണ്ടാം പകുതിയിൽ അൽ ദവ്സാരിയും ഫഹദും വല കണ്ടെത്തിയപ്പോൾ ആ വലിയ ജയം സൗദി പൂർത്തിയാക്കി.

Previous articleമങ്കടയിൽ അൽ മിൻഹാലിനോട് കണക്ക് തീർത്ത് സബാൻ കോട്ടക്കൽ
Next articleപരാജയങ്ങൾ മറന്ന് തുടങ്ങാം, അൽ മദീന വിജയ വഴിയിൽ തിരിച്ചെത്തി