ചെന്നൈയിനും ഐ എസ് എലിനും ഇന്ന് എ എഫ് സി കപ്പിൽ അരങ്ങേറ്റം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ എഫ് സി കപ്പിൽ ഇന്ന് ചെന്നൈയിൻ തങ്ങളുടെ അരങ്ങേറ്റം നടത്തും. കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടം നേടിയതാണ് ചെന്നൈയിനെ എ എഫ് സി കപ്പിൽ എത്തിച്ചത്. ഐ എസ് എലിനെ പ്രതിനിധീകരിച്ചും ആദ്യമായാണ് ഒരു ക്ലബ് എ എഫ് സി കപ്പിൽ കളിക്കുന്നത്. ഇന്ന് എ എഫ് സി കപ്പ് പ്ലേ ഓഫ് റൗണ്ടിൽ ശ്രീലങ്കൻ ക്ലബായ കൊളംബോ എഫ് സിയെ ആണ് ചെന്നൈയിം നേരിടുക.

ഇരു പാദങ്ങളായാണ് പ്ലേ ഓഫ് മത്സരം നടക്കുക. പ്ലേ ഓഫിന്റെ ആദ്യ പാദ മത്സരം കൊളംബോയിൽ വെച്ചാണ് നടക്കുന്നത്. ഐ എസ് എല്ലിൽ ഈ സീസണിൽ നിരാശയാർന്ന് പ്രകടനമായിരുന്നു ചെന്നൈയിനിൽ നിന്ന് ഉണ്ടായത്. ആ പ്രകടനം മറക്കാൻ കഴിയുന്ന പ്രകടനമാകും ചെന്നൈയിൻ ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നത്. എ എഫ് സി കപ്പിനു വേണ്ടി സ്ക്വാഡ് മെച്ചപ്പെടുത്താൻ ചെന്നൈയിന് ആയിരുന്നു.

വിദേശതാരം ഹെർഡ്, ഇന്ത്യൻ താരങ്ങളായ സി കെ വിനീത്, ഹാളിചരൺ എന്നിവർ എ എഫ് സി കപ്പിനു വേണ്ടി ആയിരുന്നു ചെന്നൈയിനിൽ എത്തിയത്. വിനീതിനെ കൂടാതെ മലയാളിയായി മുഹമ്മദ് റാഫിയും ടീമിൽ ഉണ്ട്. ഇന്ന് വൈകിട്ട് 3.30നാണ് മത്സരം നടക്കുന്നത്.