ടോട്ടൻഹാമിനായി യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ഇട്ട് ഹാരി കെയ്ൻ

Photo: Twitter
- Advertisement -

ഇന്നലെ ഡോർട്മുണ്ടിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയം ടോട്ടൻഹാം നേടിയിരുന്നു. ആ വിജയ ഗോൾ നേടിയത് ഹരി കെയ്ൻ ആയിരുന്നു. ഈ ഗോളോടെ ഒരു ക്ലബ് റെക്കോർഡിൽ ആണ് കെയ്ൻ എത്തിയിരിക്കുന്നത്. യൂറോപ്യൻ മത്സരങ്ങളിൽ ടോട്ടൻഹാം ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി കെയ്ൻ മാറി.

ഹാരി കെയ്ന് സ്പർസിനായി യൂറോപ്യൻ പോരാട്ടങ്ങളിൽ നേടുന്ന 24ആം ഗോളായിരുന്നു ഇന്നത്തേത്. മുൻ ടോട്ടൻഹാം സ്ട്രൈക്കർ ജെർമെയ്ൻ ഡെഫോയുടെ 23 ഗോളുകൾ എന്ന റെക്കോർഡ് ആണ് ബെയ്ല് മറികടന്നത്. 22 ഗോളുളുള്ള മാർട്ടിൻ ചിവേർസിനെ കഴിഞ്ഞ മത്സരത്തിൽ കെയ്ൻ മറികടന്നിരുന്നു. ഇന്നലെ കെയ്ൻ നേടിയ ഗോൾ ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിച്ചു.

Advertisement