കന്നവാരോ ചൈന വിടാൻ സാധ്യത

20201205 114851
Credit: Twitter
- Advertisement -

ഇറ്റാലിയൻ ഇതിഹാസ ഡിഫൻഡർ ഫാബിയോ കന്നവാരോയുടെ ചൈനയിലെ പരിശീലക കാലം അവസാനിക്കാൻ സാധ്യത. ചൈനീസ് ക്ലബായ ഗുവാൻസോ എവർഗ്രാൻഡെ കന്നവാരോയെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. ഈ സീസണിലെ നിരാശയാർന്ന പ്രകടനമാണ് കന്നാവാരോയെ നീക്കാനുള്ള ക്ലബ് ശ്രമങ്ങൾക്ക് കാരണം. ഹെഡ് കോച്ചായ കന്നവാരോ അല്ല ജനറൽ മാനേജർ ആയ സെങ് സീ ആയിരിക്കും ടീമിന്റെ കാര്യങ്ങൾ തീരുമാനിക്കുക എന്ന് ക്ലബ് അറിയിച്ചു.

കഴിഞ്ഞ സീസണിൽ ഗുവാൻസോ ക്ലബിനെ കിരീടത്തിലേക്ക് നയിക്കാൻ കന്നവാരോക്ക് ആയിരുന്നു. എന്നാൽ ഈ സീസണിൽ ലീഗ് കിരീടം നേടാനോ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നല്ല പ്രകടനം കാഴ്ചവെക്കാനോ ക്ലബിനായില്ല. നേരത്തെ 2015ലും പ്രകടനങ്ങൾ മോശമായതിനെ തുടർന്ന് ഗുവാൻസോ ക്ലബ് കന്നവാരോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. 2017ൽ ആയിരുന്നു കന്നവാരോ വീണ്ടും ക്ലബിൽ എത്തിയത്.

Advertisement