ഇനിയും വിമർശനങ്ങൾ ഉണ്ടോ? സർദർ അസ്മൗന്റെ ഉജ്ജ്വല ഗോളുകളിൽ ഇറാൻ മുന്നോട്ട്

ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ഇറാൻ നോക്കൗട്ട് ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ വിയറ്റ്നാമിനെ തോൽപ്പിച്ചതോടെയാണ് ഇറാൻ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇറാന്റെ വിജയം. രണ്ടു ഗോളുകളും യുവ സ്ട്രൈക്കർ അസ്മൗൻ ആണ് നേടിയത്. ലോകകപ്പ് സമയത്ത് ഇറാൻ നിരയിൽ നിന്ന് ഏറെ വിമർശനം നേരിട്ട താരമായിരുന്നു അസ്മൗൻ.

ഇന്നത്തെ ഇരട്ട ഗോളൊടെ അസ്മൗന് ഇറാൻ കരിയറിൽ 27 ഗോളുകൾ ആയി. 24കരനായ അസ്മൗൻ ഇറാന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരത്തിൽ യെമനെതിരെയും അസ്മൗൻ ഗോൾ നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നായി ഇപ്പോൾ ഇറാന് 6 പോയന്റായി. അത് മതിയാകും ഇറാന് അടുത്ത റൗണ്ടിലേക്ക് എത്താൻ.

അടുത്ത മത്സരത്തിൽ വൈരികളായ ഇറാഖിനെ ആണ് ഇറാന് നേരിടാൻ ഉള്ളത്.