ഏഷ്യൻ കപ്പിൽ ഇന്ന് ജപ്പാനും സൗദി അറേബ്യയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ കപ്പിന് ചൂടുപിടിക്കുകയാണ്. ഇന്ന് നടക്കുന്ന വമ്പൻ പോരിൽ ഏഷ്യയിൽ വൻ ശക്തികളായ ജപ്പാനും സൗദി അറേബ്യയും നേർക്കുനേർ വരും. ക്വാർട്ടറിലേക്കുള്ള വഴിയിലാണ് ഇരുവരും ഇന്ന് ഏറ്റുമുട്ടുന്നത്. ഈ ടൂർണമെന്റിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ മത്സരമാകും ഇത്. ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തറിനോട് പരാജയപ്പെടേണ്ടി വന്നതിനാലാണ് സൗദി അറേബ്യക്ക് ഇത്ര വലിയ ഫിക്സ്ചർ പ്രീക്വാർട്ടറിൽ തന്നെ നേരിടേണ്ടി വന്നത്. ജപ്പാൻ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ്.

ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ യു എ ഇ കിർഗിസ്താനെയും ഓസ്ട്രേലിയ ഉസ്ബെക്കിസ്ഥാനെയും നേരിടും. സൗദിയും ജപ്പാനും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ക്വാർട്ടറിൽ വിയറ്റ്നാമിനെ ആകും നേരിടും. യു എ ഇ കിർഗിസ്ഥാൻ പോരിലെ വിജയികൾ ഓസ്ട്രേലിയയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ വിജയികളെയും നേരിടും.