എ എഫ് സി കപ്പ് ഛേത്രി ഇല്ലാതെ ബെംഗളൂരു ഇന്ന് ഇറങ്ങും

- Advertisement -

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ബെംഗളൂരു എഫ് സി ഇന്ന് ഭൂട്ടാൻ ക്ലബായ പാറൊ എഫ് സിയെ നേരിടും. ഭൂട്ടാനിൽ വെച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ പാറൊ എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ് സി തോൽപ്പിച്ചിരുന്നു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ എളുപ്പത്തിൽ പാറൊ എഫ് സിയെ മറികടക്കാം എന്നാണ് ബെംഗളൂരു എഫ് സി കരുതുന്നത്‌.

ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് ഇറങ്ങില്ല‌. ഛേത്രിക്ക് വിശ്രമം നൽകാൻ ആണ് പരിശീലകൻ കാർലെസ് തീരുമാനിച്ചിരിക്കുന്നത്. ഛേത്രിയുടെ അഭാവത്തിൽ കഴിഞ്ഞ കളിയിൽ ഗോളുമായി ഹീറോ ആയ സെമ്പോയ് ആദ്യ ഇലവനിൽ എത്തിയേക്കും. രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement