അടുത്ത സീസണായുള്ള എ എഫ് സി കപ്പിനും എ എഫ് സി ചാമ്പ്യൻസ് ലീഗിനുമായുള്ള ഡ്രോ കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് രണ്ട് ക്ലബുകളാണ് ഏഷ്യയിൽ ഇന്ത്യ പ്രതിനിധീകരിക്കുക. ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബും, ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും. ഇരുവരും എ എഫ് സി കപ്പിൽ എത്തുകയാണെങ്കിൽ ഒരു ഗ്രൂപ്പിൽ തന്നെയാകും കളിക്കുക.
മിനേർവ പഞ്ചാബിന് എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫുകളും, ചെന്നൈയിന് എ എഫ് സി കപ്പ് പ്ലേ ഓഫും ഇതിനു മുമ്പ് കളിക്കേണ്ടതുണ്ട്. എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കളിക്കാൻ വേണ്ടി രണ്ട് പ്ലേ ഓഫ് മത്സരങ്ങളാണ് മിനേർവയ്ക്ക് കളിക്കാനുള്ളത്. ആദ്യം ഇറാനിയൻ ക്ലബായ സയ്പയെയും അത് ജയിക്കുകയാണെങ്കിൽ ഖത്തർ ക്ലബായ അൽ റയ്യാനും മിനേർവയുടെ മുന്നിൽ ഉണ്ട്. ഇതിൽ ഏതെങ്കിപും ഒരു മത്സരം പരാജയപ്പെടുക ആണെങ്കിൽ മിനേർവ പഞ്ചാബ് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തും.
ചെന്നൈയിന് ഒരു പ്ലേ ഓഫ് മത്സരം മാത്രമാണ് കളിക്കേണ്ടത്. ശ്രീലങ്കൻ ക്ലബായ കൊളംബോ എഫ് സിയും ഭൂട്ടാൻ ക്ലബായ ട്രാൻസ്പോർടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ചെന്നൈയിൻ പ്ലേ ഓഫിൽ നേരിടുക. അത് വിജയിക്കുകയാണെങ്കിൽ മാത്രമെ ചെന്നൈയിൻ എ എഫ് സി കപ്പിന് യോഗ്യത നേടു.
എ എഫ് സി ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ് ചാമ്പ്യന്മാരും, നേപ്പാൾ ചാമ്പ്യന്മാരും ആകും ചെന്നൈയിനും മിനേർവയ്ക്കും ഒപ്പം ഉണ്ടാവുക.