ഏഷ്യൻ കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ചൈനയുടെ പരിശീലകൻ മാഴ്‌സെല്ലോ ലിപ്പി രാജിവെച്ചു. സെമി ഫൈനൽ കാണാതെ മടങ്ങേണ്ടി വന്ന ചൈനീസ് ടീം ഇറാനോട് ആണ് പരാജയപ്പെട്ടത്. മുൻ യുവന്റസ് മാനേജരായ ലിപ്പി ഇറ്റാലിയൻ ടീമിനെ ലോകകപ്പ് നേടാൻ സഹായിച്ചിട്ടുണ്ട്. ക്ലബ് ഫുട്ബാളിലേക്ക് ഇനി മടങ്ങിപ്പോക്കില്ലെന്നും ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആണ് താത്പര്യമെന്നും എന്നാണ് ലിപ്പി പറയുന്നത്.
എഴുപത്കാരനായ മാഴ്‌സലോ ലിപ്പി 2016ൽ ആണ് ചൈനീസ് ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്ഥാനമേൽക്കുന്നത്. ലോകകപ്പിനായുള്ള പ്ലേ ഓഫ് വരെ ചൈനയെ എത്തിക്കാൻ അദ്ദേഹത്തിനായി. മുൻ യുവന്റസ് – നാപോളി പരിശീലകനായ ലിപ്പി 2006 –ൽ ഇറ്റാലിയൻ ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് അദ്ദേഹം നയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പരിശീലകരിൽ ഒരാളായ ലിപ്പി യുവന്റസിന് ഒരു ചാമ്പ്യൻസ് ലീഗും അഞ്ച് ലീഗ് കിരീടങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.