2023ൽ നടക്കുന്ന ഏഷ്യൻ കപ്പിന് ചൈന വേദിയാകും. ഏഷ്യൻ കപ്പിനായി രംഗത്തുള്ള മറ്റെല്ലാ രാജ്യങ്ങളും പിൻമാറിയതോടെയാണ് ചൈന തന്നെ ആതിത്ഥ്യം വഹിക്കുമെന്ന് ഉറപ്പായത്. ഇതിന് മുമ്പ് 2004ൽ ചൈന ഏഷ്യൻ കപ്പിന് ആതിഥ്യം വഹിച്ചിരുന്നു. അന്ന് ഫൈനൽ വരെ എത്താനും അവർക്കായിരുന്നു. കൊറിയയും സജീവമായി ഏഷ്യൻ കപ്പിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ കൊറിയ ബിഡിൽ നിന്ന് പിൻമാറി.
2022 ഖത്തർ ലോകകപ്പിന് പിന്നാലെ ആയിരിക്കും ഏഷ്യൻ കപ്പ് നടക്കുക. കഴിഞ്ഞ തവണ യു എ ഇ ആയിരുന്നു ഏഷ്യൻ കപ്പിന് ആതിഥ്യം വഹിച്ചത്. ഇന്ത്യ അടക്കം 24 ടീമുകൾ അന്ന് ടൂർണമെൻറ്റിന്റ്റെ ഭാഗമായിരുന്നു. ഇത്തവണയും 24 ടീമുകൾ ഏഷ്യൻ കപ്പിൽ പങ്കെടുക്കും.